പേജുകള്‍‌

2018, മേയ് 26, ശനിയാഴ്‌ച

സന്ധി വേദനയിൽ നിന്ന് ആശ്വാസം നേടൂ ഏറ്റവും നല്ല സന്ധിവാത ചികിത്സയിലൂടെ

 ഡോക്ടറോടു ചോദിക്കൂ

സന്ധിവാതവുമായി ബന്ധപ്പെട്ട നിങ്ങളുടെ എന്തു സംശയങ്ങൾക്കും വിളിക്കൂ :  9495925180
 
ഒന്ന് ചിന്തിച്ചു നോക്കൂ.ഒരു തിരക്കുള്ള ബസ്സ് സ്റ്റോപ്പിൽ നിങ്ങൾ ബസ്സ് കാത്തുനിൽക്കുന്നു. വേഗത്തിൽ എത്തിച്ചേരുന്ന ബസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന ആളുകൾക്കിടയിൽ കാലുവേദനയുമായി ബുദ്ധിമുട്ടുന്ന നിങ്ങൾ. എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ടോ? വേദന സംഹാരികളുടെ സഹായത്തോടെ ഈ സാഹചര്യത്തെ മറികടക്കാമെന്നാണോ നിങ്ങളുടെ ചിന്ത?എങ്കിൽ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഒരിക്കലും ഇതൊരു നിസാര സംഭവമായി തള്ളിക്കളയേണ്ട കാര്യമല്ല. സന്ധിവാതമായിരിക്കാം ഇതിനു കാരണം. തുടക്കത്തിലേ കണ്ടുപിടിച്ചാൽ ഇതിനെ വരുതിയിൽ നിര്ത്താന് നമുക്കു എളുപ്പത്തിൽ സാധിക്കും. ഇനി എന്താണ് സന്ധിവാതമെന്നു നമുക്ക് നോക്കാം.

http://orthopaedic-surgery-india.com/joint-injection-osteoarthritis/

സന്ധിവാതം (Osteoarthritis)


സന്ധികളിലുണ്ടാകുന്ന തേയ്മാനമാണ് സന്ധിവാതം അഥവാ ഓസ്റ്റിയോആർത്രൈറ്റിസ്‌. സന്ധിവാതം രണ്ടുതരത്തിലുണ്ട്. ഒന്ന് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത് പ്രായമായവരിലാണ് സാധാരണയായി കാണപ്പെടുന്നത്. ഇത്തരത്തിലുള്ള എല്ലുതേയ്മാനം പ്രായമാകുന്നതിനനുസരിച്ചു കൂടിവരുന്നു. സന്ധികളുടെ കൂടുതലായുള്ള ഉപയോഗം ഇതിനു കാരണമാണ് . രണ്ടാമത്തേത് ചെറുപ്പക്കാരേയും ബാധിക്കുന്നു. കുട്ടിക്കാലത്തു സന്ധികളിൽ എന്തെങ്കിലും അസുഖമോ, ക്ഷതമോ സംഭവിച്ചിട്ടുള്ളവർക്കാണ് ഇത് കണ്ടുവരുന്നത്.

 

സന്ധിവാത്തിന്റെ കാരണങ്ങൾ


സന്ധിവാതം സ്വാഭാവികമായി കണ്ടുവരുന്ന ഒരു മാറ്റം തന്നെയാണ്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്കാണ് ഇതുവരാനുള്ള സാധ്യത കൂടുതൽ. അമിതവണ്ണമുള്ളവർക്കും, സന്ധികൾക്കു കൂടുതൽ ഉപയോഗം വരുന്നവർക്കുമാണ് ഇത് പെട്ടന്ന് പിടിപെടുന്നത്. ചില ആളുകളിൽ ഈ അസുഖം ഉണ്ടാകാനുള്ള കാരണം പാരമ്പര്യമായിരിക്കും. അതുപോലെ സന്ധികളിൽ എന്തെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചിട്ടുള്ളവർക്ക് തേയ്മാനം വേഗത്തിൽ സംഭവിക്കുന്നു.

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ


സന്ധിവാതത്തിന്റെ തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. സന്ധികളിൽ ഇടവിട്ടുണ്ടാകുന്ന നീർക്കെട്ടും വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. തേയ്മാനം കൂടുന്നതിനനുസരിച്ചു നീർക്കെട്ടിന്റെയും വേദനയുടെയും ഇടവേളകൾ കുറഞ്ഞുവരുന്നു. നടക്കാനും, ഇരിക്കാനും, ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാനും ഉള്ള ബുദ്ധിമുട്ടു ഇതിന്റെ പ്രധാന ലക്ഷണമാണ്.

 

സന്ധിവാതം കുറക്കുന്നതിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ


സന്ധിവാതം നമുക്ക് തടയാൻ സാധിച്ചില്ലെങ്കിലും അതിന്റെ സാധ്യത കുറയ്ക്കാം. അമിതവണ്ണമുള്ളവർക്ക് സന്ധികളിൽ മർദ്ദം കൂടുതലായി അനുഭവപ്പെടുന്നു. അതിനനുസരിച്ചു തേയ്മാനത്തിന്റെ തോതും കൂടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ശരീരഭാരം കുറക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. അതുപോലെ മാംസപേശികളെ ബലപ്പെടുത്തുന്ന സ്ഥിര വ്യായാമങ്ങളും യോഗയും സന്ധിവാതത്തെ നിയന്ത്രിച്ചു നിർത്തുന്നതിനു വളരെ ഉപകാരപ്രദമാണ്. യോഗ ഒരു പരിധി വരെ സന്ധിവാതത്തിന്റെ വേദനയെ കുറയ്ക്കാൻ സഹായിക്കുന്നു.

സന്ധികളുടെ എക്സ്-റേ ചിത്രം വിശകലനം ചെയ്യുന്നതിലൂടെ സന്ധിവാതത്തിന്റെ തോത് അറിയാനും ചികിത്സാ മാർഗ്ഗങ്ങൾ  തീരുമാനിക്കാനും സാധിക്കുന്നു. വേദനയും നീർക്കെട്ടും കുറക്കുന്നതിനുള്ള മരുന്നും, ഫിസിയോതെറാപ്പിയും ആണ് ആദ്യഘട്ടത്തിലെ സന്ധിവാത ചികിത്സ. സ്റ്റിറോയ്ഡ് കുത്തിവയ്പ്പുകളും ഇതിനേറെ സഹായകമാണ്. ഓഫ്-ലോഡർ ബ്രയ്‌സസ്‌ സന്ധികളിലെ വേദന കുറക്കുന്നതിന് ഉപയോഗിച്ച് വരുന്നു.ശസ്ത്രക്രിയ സന്ധിവാതത്തിന്റെ ഏറ്റവും അവസാന മാർഗ്ഗമാണ്.

http://orthopaedic-surgery-india.com/joint-injection-osteoarthritis/

ശസ്ത്രക്രിയ മാർഗ്ഗങ്ങൾ

 

ആർത്രോസ്കോപ്പി(Arthroscopy) (കീഹോൾ സർജറി)

ഈ ചികിത്സാ മാർഗ്ഗം സന്ധികളുടെ ഉൾഭാഗത്തെ കാണുന്നതിനും, വിശകലനം ചെയ്യുന്നതിനും, രോഗചികിത്സയായും ഉപയോഗിക്കുന്നു. ഇതൊരു താക്കോൽ ദ്വാര ശസ്ത്രക്രിയയാണ്. അതുകൊണ്ടു തന്നെ ഒരുപാടു നാളത്തെ വിശ്രമം ആവശ്യമില്ല.

 

ഭാഗികമായിട്ടുള്ള സന്ധിമാറ്റിവയ്ക്കൽ (Partial joint replacement)

സന്ധിയുടെ ഒരു ഭാഗത്തു മാത്രമാണു തേയ്മാനം സംഭവിച്ചിരിക്കുന്നതെങ്കിൽ ആ ഭാഗം മാത്രമായി മാറ്റിവക്കുന്നതാണ് ഭാഗികമായ സന്ധിമാറ്റിവക്കൽ.

 

പൂർണ്ണമായ സന്ധിമാറ്റിവയ്ക്കൽ (Total joint replacement)

സന്ധി പൂർണമായി തേഞ്ഞു തീർന്ന അവസ്ഥയിലാണെങ്കിൽ ആ സന്ധി മുഴുവനായി മാറ്റി ലോഹത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ സെറാമിക്കിന്റെയോ സന്ധി സ്ഥാപിക്കുന്നു.

സന്ധിവാതത്തിന്റെ ഏറ്റവും നല്ല ചികിത്സ (Arthritis relief in India) എവിടെയാണെന്നാണോ ചിന്തിക്കുന്നത്? Dr.താടി മോഹനുണ്ട് നിങ്ങളുടെ കൂടെ. കേരളത്തിലെ ഏറ്റവും നല്ല സന്ധി മാറ്റിയവയ്‌ക്കൽ ശാസ്ത്രകൃയ (Treatment for osteoarthritis in Kerala) നിങ്ങൾക്കു വേണ്ടി നൽകാൻ ഇരുപതു വർഷത്തെ അനുഭവസമ്പത്തുമായി. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും നല്ല ഓർത്തോപീഡിക് ഡോക്ടർ (Top orthopaedic surgeons India) എന്നറിയപ്പെടുന്നു.
http://orthopaedic-surgery-india.com/contact-us/
Mail Us @ orthopaedicsurgeryindia@gmail.com
Visit Us @ orthopaedic-surgery-india.com

2015, ജൂലൈ 17, വെള്ളിയാഴ്‌ച

കഴുത്ത് വേദനയും കാരണങ്ങളും

ഇക്കാലത്ത്  സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത് വേദന അല്ലെങ്കിൽ തോള് വേദന. പണ്ടൊക്കെ മധ്യവയസ്കരിൽ മാത്രം കണ്ടു വന്നിരുന്ന ഈ അവസ്ഥ ഇന്നു ചെറുപ്പക്കാരിൽ പോലും കണ്ടു വരുന്നുണ്ട് . ഇതിനു പ്രധാനമായുള്ള ഒരു കാരണം നമ്മുടെ ജോലി സംസ്കാരം ശരീരം അനങ്ങി പണി എടുക്കുനതിൽ നിന്നും മാറി ഇരുന്നു പണി എടുക്കുനതിലെക്ക് മാറി എന്നതാണ് . കംപുട്ടെരിലേക്ക് നോക്കിയുള്ള ഇരുപ്പ് കഴുത്തിന്റെ ആയാസം കൂട്ടുകയും അത് പിന്നീട് കഴുത്ത് വേദനയ്ക് കാരണമാകുകയും ചെയ്യുന്നുണ്ട്


കഴുത്ത് വേദനയ്ക് പ്രധാനമായും ഉള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്


 • കഴുത്തിന്‌ ഉണ്ടാവുന്ന ആഘാതം 
 • മോശപെട്ട ശാരീരികനില 
 • ട്യൂമറുകൾ 
 • പേശി വലിവ് 
 • ഡിസ്ക് സംബന്ധമായ രോഗങ്ങൾ 
 • കഴുത്തിനു ഉണ്ടാകുന്ന പരിക്കുകൾ 


താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങള്ക്ക് ഉണ്ടെങ്കിൽ തീരച്ചയായും ഒരു അസ്ഥി രോഗ വിദഗ്ദ്ധനെ സമീപികേണ്ടതാണ്


 • കഴുത്തിൽ തരിപ്പ് അനുഭവപെടുക 
 • കഴുത്തിനു ബലമില്ലാത്ത പോലെ തോന്നുക 
 • ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപെടുക 
 • കഴുത്തിൽ കഴല ഉണ്ടാകുക 
നിങ്ങൾക്ക് കഴുത്തു വേദനയ്ക് ശാശ്വത പരിഹാരം വേണമെങ്കിൽ ഫലപ്രദമായ ചികിത്സയ്ക് ആയി ഞങ്ങളെ ബന്ധപെടവുന്നതാണ് . അസ്ഥി ,സന്ധി ചികിത്സാ രംഗത്ത് വര്ഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള, അമൃത ഹൊസ്പിറ്റലിലെ (AIMS) മുതിർന്ന അസ്ഥിരോഗ വിദഗ്ദ്ധനും ആയ  Dr.മോഹന്റെ വൈദ്യ സഹായം നിങ്ങള്ക്ക് ലഭ്യമാകുന്നതാണ് .
2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

Orthopaedic Surgeons In India

       തയ്യാറാകൂ ..... തളരാനല്ല , കുുതിക്കാൻ...                                                                                            
ഒരുപാടു കയ്യടി ശബ്ദങ്ങളിൽ നിന്നും പെട്ടന്ന് ബഹളങ്ങളില്ലാത്ത, കയ്യടി ശബ്ദമില്ലാത്ത ഒരു ലോകത്തിലേക്ക്  നിങ്ങൾ നിർബന്ധമായി  എത്തിച്ചേർന്നൊ??  വീണ്ടും ആരവങ്ങല്ക്കിടയിലേക്ക്, കാണികൾക്കിടക്കിടയിലേയ്ക്ക്, ഒരുപാട് സ്നേഹിച്ച ട്രാക്കിലേയ്ക്ക്  ഇറങ്ങിച്ചെല്ലാൻ മനസിനെയും ശാരീരത്തേയും പാകപ്പെടുതിയേയ്ക്കൂ....
കായികപരമായ എന്തു പരിക്കുമാവട്ടെ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്....

ഞങ്ങൾ നൽകുുന്ന ചികിത്സകൾ 

താക്കോൽ ദ്വാര ശസ്ത്രക്രിയ


ആർത്രൊസ്‌കോപ്പ്  ഉപയോഗിച്ചു നടത്തുന്ന ചെറിയ തരത്തിലുള്ള ഒരു ചികിത്സാരീതിയാണ്  ആർത്രൊസ്കോപി. എല്ലുകളുടെ പരിശോധനയും ചികിത്സയും എൻഡോസ്കോപ്പിനോട് സമാനമായ ആർത്രൊസ്‌കോപ്പ് ഉപയോഗിച്ചാണ് നടത്തുന്നത്.  പ്രധാനമായും ഇടുപ്പെല്ല്, മുട്ട് ,തോൾ എന്നിവക്കുണ്ടാകുന്ന പ്രശനങ്ങൾക്കാണ് ഈ ചികിത്സാരീതി ഉപയോഗിച്ചു വരുന്നത് .

സന്ധി പുനരുദ്ധാരണം


രണ്ട് അസ്ഥികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംയുക്ത സങ്കീർണ്ണതയാണ് ലിഗമെന്റ്. ഈ ലിഗമെന്റിനുണ്ടാകുുന്ന പ്രശനങ്ങൾക്ക്  സാധരണയായ് ലിഗമെന്റ് റീ കണ്‍സ്ട്രക്ഷൻ  ചികിത്സാരീതി ഉപയോഗിച്ച്  വരുന്നു. അസ്ഥിബന്ധത്തിന് പരിക്ക് ശേഷം അതിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഒരു ശാസ്ത്രക്രിയയാണിത്‌.മുട്ടിലെ പരുക്കിനുള്ള ചികിത്സ

മുട്ടിനുണ്ടാകുുന്ന പരിക്ക് നമുക്ക് രണ്ടു രീതിയിൽ പരിഹരിക്കാം. ഒന്ന് വീട്ടിൽ വച്ചു തന്നെ, അല്ലെങ്കിൽ ആശുപത്രിയിൽ വച്ച്. എല്ലിനു ഒടിവ് പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വീട്ടിൽ വച്ചു  ചികിത്സ  നടാത്താൻ പാടുള്ളു. എല്ലിനു ഒടിവുകൾ സംഭവിചുവെങ്കിൽ ഉടനെ തന്നെ വിദഗ്ദ ചികിത്സാ സഹായം തേടുന്നത്‌ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കാം. ഇത്തരത്തിലുള്ള പരുക്കുകൾക്ക്  ഞങ്ങൾ വിദഗ്ദ ചികിത്സ നല്കിവരുന്നു.


തോളിൽ പരിക്ക്


സാധാരണ ഗതിയിൽ ഭാരോദ്വഹനം, നീന്തൽ, ക്രിക്കറ്റ് ,ടെന്നീസ്  എന്നീ  കായിക മത്സരങ്ങളിലൂടെയാണ് തോളിൽ പരുക്ക് സംഭവിക്കാറ്. എന്നാൽ ചില അവസരങ്ങളിൽ വസ്‌ത്രങ്ങൾ കഴുകുുമ്പോഴും തോളിൽ പരുക്ക് പറ്റാൻ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടാകുുന്ന പ്രശനങ്ങൾക്ക്  ഞങ്ങൾ മികച്ച ചികിത്സ കൊടുത്തു വരുന്നു.ഇന്ത്യയിലെ  മികച്ച ഓർത്തോപീടിക്  സർജനു  വേണ്ടി  ഇന്നു തന്നെ ഞങ്ങളുമായ് ബന്ധപെടുക.
                                   
ഞങ്ങൾക്ക് എഴുതുക:  orthopaedicsurgeryindia@gmail.com 
                                             
ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക
ഞങ്ങളുടെ ഗൂഗിൾ പ്ലസ്  പേജ് സന്ദർശിക്കുക
                                 
                 

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കഴുത്തു വേദനയും പരിഹാരവും
അമിത ശരീരഭാരം, വ്യായാമക്കുറവ് , അധികമായി  ഭാരം ഉയർത്തുന്ന ജോലി, കഴുത്തു കുടുതൽ സമയം വളച്ചിരുന്നു ജോലി ചെയ്യുന്നവർക്കും ഉണ്ടാകുന്ന അസുഖമാണ്  കഴുത്തു  വേദന.  യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന രോഗം കുടിയാണിത് .     

  

 കഴുത്തുവേദനയുടെ പ്രധാന കാരണം, നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്ത്  ഉണ്ടാകുന്ന പലതരം രോഗാവസ്ഥകളാണ്. ഈ ഭാഗത്ത്  അസ്ഥികൾക്കുണ്ടാകു തേയ്മാനം, അകൽച്ച, ബലക്ഷയം, പൊടിഞ്ഞു പോകുക, അധികമായ വളർച്ച എന്നിവയും  അസ്ഥികൾ തമ്മിൽ ഉരസാതെ ഇരിക്കുന്നതിനായുള്ള ഡിസ്ക് എന്ന് പറയുന്ന ഭാഗം പുറത്തേക്കു തള്ളുക, ചരിയുക, പ്രയമേറും തോറും ഇവയിലെ ജലാംശം വറ്റി കട്ടിയായി പോകുക എന്നിവയെല്ലാം കഴുത്തുവേദനക്കു കാരണമായിത്തീരുന്നു. ഇവയെ സെർവിക്കൽ സ്പോണ്ടിലോസിസ്  എന്നാണ് പൊതുവിൽ പ്പെടുന്നത് .


അമിതശരീരഭാരം, വ്യായാമക്കുറവ്, അധികമായി ഭാരം ഉയർത്തുന്ന ജോലി, കഴുത്തു കുടുതൽ സമയം വളച്ചിരുന്നും ചെരിച്ചു വെച്ചും ഉള്ള ജോലി, മുൻപ് എപ്പോഴെങ്കിലും കഴുത്തിനു ക്ഷതം ഉണ്ടായത്, കഠിനമായ വാതരോഗങ്ങൾ, അസ്‌ ഥികൾക്കു ബലം കുറയുന്നത് മൂലമുണ്ടാകുന്ന ചെറിയ പൊട്ടലുകൾ എന്നിവയെല്ലാം സെർവിക്കൽ സ്പോണ്ടിലോസിസ്  മൂലമുണ്ടാകുന്ന കഴുത്തുവേദനയ്ക്കുള്ള സാധ്യതയെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.


രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ    

 • സ്ഥിരമായി കംപ്യൂട്ടറിൽ ജോലി ചെയ്യുക
 • കുടുതൽ സമയം ഇരുന്നു ഏഴുതുകയും വായിക്കുകയും ചെയ്യുക
 •  കുടുതൽ സമയം ടെലിവിഷൻ കാണുക, 
 • മെക്കാനിക്കൽ ജോലികൾ സ്ഥിരമായി ചെയ്യുക. 

രോഗലക്ഷണങ്ങൾ

   രോഗലക്ഷണങ്ങൾ കാലക്രെമേണ ഉണ്ടാകുന്നതും എന്നാൽ പെട്ടെന്ന് തന്നെ കുടുതുന്നതുമാണ്.

 • തലവേദന
 • ചലിക്കാൻ കഴിയയാത്ത അവസ്ഥ
 • കഴുത്തു മുമ്പിലേക്കോ പിമ്പിലേക്കോ വളയ് ക്കുകയും ചരിക്കുകയും ചെയ്യുമ്പോൾ വേദന
 • നടക്കുമ്പോൾ വേദന

 മേല്പപ്പോട്ടോ താഴേക്കോ നോക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും വായിക്കുമ്പോഴും കുടുകയും കിടക്കുകയോ അല്പസമയം വിശ്രമിക്കുകയോ ചെയ്യുമ്പോൾ കുറയുന്നതായും കാണാം.

ഇതോടനുബന്ധിച്ചു ചില പേശികൾക്ക്  ശക്തിക്കുറവനുഭവപ്പെടാം. കൈ ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോഴും എന്തെങ്കിലും ബലമായി പിടിക്കുകയോ തുണി പിഴിയുകയോ മറ്റോ ചെയ്യേണ്ടി വരുമ്പോഴുമാണ്  പലപ്പോഴും ഇത്തരം ബലഹീനതയെക്കുറിച്ച് അറിയുന്നത്.

 ഇത്തരം രോഗലക്ഷണങ്ങൾ തുടക്കത്തിലേ ചികിത്സിച്ചു ഭേദമാക്കാം.

 കൊച്ചിയിലുള്ള അമൃത ഹോസ്പിറ്റലിൽ ഏറ്റവും നല്ല ചികിത്സ ലഭ്യമാണ്.

  കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടൂ ....
 www.orthopaedic-surgery-india.com
                                  
 www.orthopaedic-surgery-india.com2014, ജൂൺ 20, വെള്ളിയാഴ്‌ച

സന്ധി വേദനകളെ എങ്ങനെ നിയന്ത്രിക്കാം


                                പണ്ട് പ്രായമായവർക്കു മാത്രം കണ്ടിരുന്ന ഇത്തരം സന്ധിവേദനകൾക്കു മുന്നിൽ ഇന്നു ചെറുപ്പക്കാർ പോലും മുട്ട് മടക്കുന്നു. ഇവ മുട്ടുവേദനയായും, ഇടുപ്പ് വേദനയായും കഴുത്തു വേദനയായും തോൾ വേദനയായും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപെടുന്നു. ഇത്തരം സന്ധി രോഗങ്ങളെ ശാപമായി കാണുന്ന ചെറുപ്പക്കാർ നിരവധി ആണ്.                                                  
 
    പണ്ട് സന്ധിവേദനകൾക്കു ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സപക്ഷെ സാധാരണക്കാരന് പഥ്യങ്ങൾ സഹിക്കാമെങ്കിലും ചികിത്സകൾ ചെലവേറിയതായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രം കുറഞ്ഞ ചെലവിൽ ചികിത്സകളുമായി   മുൻപോട്ടു വന്നത്.

                  ഇത്തരം രോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയാണെങ്കിലും ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്ശാസ്ത്രത്തില്‍ കിട്ടുന്നുസന്ധിരോഗങ്ങൾ മൂലം ശരീരം തളര്‍ന്നു പോയ എത്രയോ ആൾക്കാർ ഇന്നു അധുനിക ചികിത്സകൾ മൂലം ജിവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധികള്‍ക്ക് വേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കുന്നതാണ് നല്ലത്. പക്ഷെ ചിലർ മാസങ്ങളോളം വേദനയും കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന നിശേഷം ഇല്ലാതായെന്ന് വരാം. ഇതൊരിക്കലും സുഖപ്പെടുന്നതിന്റെ ലക്ഷമായി കണക്കാക്കരുത്. നീർക്കെട്ട് ഞെരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞെരമ്പിന്റെ വേദന (നാടിയുടെ) ഇല്ലാതായി സംവേദനക്ഷമത നശിക്കുന്നതാണ് വേദന അറിയാത്തതിനു കാരണം. ഇത് പിന്നീട് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും


മുട്ടുവേദന

                     മുട്ടുവേദന അല്ലെങ്കിൽ (ക് നീ പെയിൻ) ഇന്നു യുവതീ യുവാക്കൾ മുതൽ പ്രായമായവർ വരെ നേരിടുന്ന പ്രശ്നനമാണ്. സന്ധികളിലുണ്ടാകുന്ന തേയ് മാനം, നീർവീക്കം എന്നിവ മൂലം ആണ് മുട്ടു വേദന പൊതുവേ കാണുന്നത്. ഇത്തരം രോഗങ്ങളെ സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നു പറയുന്നു. തരുണാസ്ഥികളിലുണ്ടാകുന്ന തേയ്മാനമാണ് മുട്ടുവേദനക്കു കാരണം. പ്രായമാകുന്നവർക്കു ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പ്രൈമറി ആർത്രൈറ്റിസ് എന്ന് പറയുന്നു. മറ്റുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ സെക്കണ്ടറിആർത്രൈറ്റിസിൽ പെടുന്നു. തുടക്കത്തിൽ ഒരു മുട്ടിനെ ബാധിക്കുന്നത് ക്രമേണ രണ്ടു മുട്ടിലേക്കും വ്യാപിക്കുന്നു.

 


ലക്ഷണങ്ങൾ 
 
 • മുട്ട് മടക്കാനും നിവർത്താനും ഉള്ള പ്രശ്നം,
 • രാവിലെ ഏഴുന്നേൽക്കുമ്പോൾ വഴക്കമിലായ്മ.
 • ടോയ്ലെറ്റിൽ ഇരിക്കുമ്പോൾ മുട്ടുവേദന

ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി ടച്ച്‌സ്‌ക്രീന്‍ ലാപ്പ്‌ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള്‍ വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു

 
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട്
 
ഒട്ടു മിക്ക സ്ത്രീകളും ഇന്നു ഇടുപ്പിന് വരുന്ന വേദനയും സന്ധിവാതങ്ങളില്‍ പെടുന്നു. ശരീരത്തിന്റെ സന്ധികളില്‍ അനുഭവപ്പെടുന്ന മരവിപ്പും വേദനയുമാണ്പ്ര ധാന പ്രശ്‌നങ്ങള്‍. ചിലര്‍ക്കാകട്ടെ, രാവിലെ ഉണര്‍ന്നാല്‍ പെട്ടെന്ന് എഴുനേല്‍ക്കാന്‍ പ്രയാസം തോന്നും. ഇത്തരം പ്രശ്‌നങ്ങള്‍ അർബുദടത്തിനു വരെ കാരണമായേക്കാം

പരിഹാരങ്ങൾ 
 
1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.
2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള ഓർതോപീഡിക് ഡോക്ടര്‍മാരെ മാത്രം കാണുക.
3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
4) കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5) വ്യായാമം നിര്‍ത്താതെ തുടരുക 
 

മേൽ പറഞ്ഞ പ്രതിവിധികൾ ഉണ്ടെങ്കിലും പലപ്പോഴും ശസ്ത്രക്രിയകൾ വേണ്ടി വരും.


മെയിൽ :- orthopaedicsurgeryindia@gmail.com

2014, മാർച്ച് 15, ശനിയാഴ്‌ച

തോള്‍ വേദന - കാരണങ്ങളും പരിഹാരങ്ങളും

ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ തോള്‍ വേദന, കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ടച്ച്‌സ്‌ക്രീന്‍ ലാപ്പ്‌ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള്‍ വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു കഴുത്തുവേദന.
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട് .

ലാപ്‌ടോപ്പും മറ്റ്‌ ഭാരമുള്ള വസ്‌തുക്കളും തോളില്‍ തൂക്കിയിട്ട്‌ ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ്‌ ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ്‌ ഷോള്‍ഡര്‍ എന്ന്‌ വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും. വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത്‌ തന്നെയാണ്‌ ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്‌. ഷെഡ്‌ ഷോള്‍ഡറിന്‌ പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്‍കും.

കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ്‌ കഴുത്ത്‌ വേദന അധികമുണ്ടാകുന്നത്‌. നിസ്സാരമെന്ന്‌ കരുതി അവഗണിക്കാന്‍ വരട്ടെ... സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ എന്ന രോഗമാകാം ഇത്‌. കുറച്ചുകാലം മുന്‍പുവരെ മധ്യവയസ്‌കരില്‍ കണ്ടുവന്നിരുന്ന ഈ രോഗം ഇന്നത്‌  ഇരുപത്‌ കഴിഞ്ഞ യുവതിയുവാക്കളിലാണ്‌ അധികവും കണ്ടുവരുന്നത്‌. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിചെയ്യുന്നവരില്‍.

കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ്‌ നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്‌മാനം സംഭവിക്കുന്നതിനാല്‍ തത്സ്‌ഥാനത്ത്‌ നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട്‌ കഴുത്തിലെ നാഡികള്‍ക്ക്‌ ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത്‌ ചികിത്സ കിട്ടാതിരുന്നാല്‍ ഇത്‌ പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത്‌ പുകച്ചില്‍, മരവിപ്പ്‌ എന്നിവയുണ്ടാകാനും ഇത്‌ കാരണമാകുന്നു.


കഴുത്ത് വേദന അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ:-
 • ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ കംപ്യൂട്ടറിലേക്ക് ചാഞ്ഞ് കഴുത്ത് നീട്ടി ഇരിക്കരുത്.
 • നടുവും തലയും നിവര്‍ത്തിയിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദര്ശിക്കുക:- 
www.orthopaedic-surgery-india.com/click2call.php

വെബ്‌ സൈറ്റ് :- www.orthopaedic-surgery-india.com

മെയിൽ :- orthopaedicsurgeryindia@gmail.com

നമ്മുടെ ജീവിതരീതി തന്നെ മാറ്റുന്ന സന്ധിവാതമെങ്ങനെ (Osteoarthritis) നിയന്ത്രിക്കാം..???

       ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'ഒാസ്റ്റിയോ  ആര്‍ത്രൈറ്റിസ്' ' അഥവാ സന്ധിവാതം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജനുവരി 10 ലോക സന്ധിവാതദിനമായി നാം ആചരിക്കുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് സന്ധിവാതത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ദീര്‍ഘ നേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ഇരുന്നു ജോലി ചെയ്‌യുന്നവരിലും വിശ്രമമില്ലാതെ ജോലി ചെയ്‌യുന്ന വരിലും വിട്ടുമാറാത്ത നടുവേദന, കഴുത്തു വേദന, കൈകാല്‍മുട്ടു വേദന, നീര്‍ക്കെട്ട് എന്നീ പ്രശ്നങ്ങള്‍ കാണുന്നു. തെറ്റായ രീതിയില്‍ ഇരിക്കുകയും ചരിഞ്ഞിരുന്നു ബൈക്ക് ഒാടിക്കുകയും ചെയ്‌യുന്നതു മൂലം എല്ല്ക്കള്‍ക്കു തേയ്മാനവും പേശികള്‍ക്കു ബല ക്ഷയവും ഉണ്ടാകാറുണ്ട്. വ്യായാമ രഹിതമായ ജീവിതവും അമിത ശരീരഭാരവുംമൂലം ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
 
     പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.

ലക്ഷണങ്ങള്‍:

എല്ലാ വേദനയും സന്ധിവാതമല്ല എല്ലാത്തരം സന്ധിവേദനകളും സന്ധിവാത  രോഗമാകണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങളോടെ ഉള്ളവ സന്ധിവാത രോഗമാകാം.

 • ചെറുതും വലുതുമായ പല സന്ധികളില്‍ ഒരുമിച്ച് വേദനയുംനീര്‍ക്കെട്ടും ഉണ്ടാകുക
 • സന്ധികള്‍ക്ക് വേദനയോടൊപ്പം ചുവന്ന പാടും നീര്‍ക്കെട്ടും ഉണ്ടാകുക
 • രാവിലെ എഴുന്നേല്‍ക്കുന്പോള്‍ സന്ധികളില്‍ പിടിത്തം
 • കൈകാല്‍ വിരലുകളില്‍ പിടിത്തവും വേദനയും
 • സന്ധിവേദനയ്‌ക്കൊപ്പം പനി, വിശപ്പില്ലായ്മ, ക്ഷീണം എന്നിവഉണ്ടാകുക
 • സന്ധിവേദന മൂന്നു ദിവസം കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍
 • സന്ധികളില്‍ തീക്ഷണമായ വേദന ഉണ്ടെങ്കില്‍
 • സന്ധി നീരുവന്ന് വീര്‍ത്താല്‍
 • സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍
 • സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം ചുവപ്പ് നിറമാകുകയും തൊടുമ്പോള്‍ ചൂടനുഭവപ്പെടുകയും ചെയ്താല്‍
 • കാരണമില്ലാതെ ഭാരം കുറയുകയും പനി ഉണ്ടാവുകയും ചെയ്താല്‍.

കാരണങ്ങള്‍:

 • അമിതമായി ശാരീരികായാസം വേണ്ടിവരുന്ന ജോലികളില്‍ സ്ഥിരമായേര്‍പ്പെടുക
 • അപഥ്യങ്ങളും ശരീരത്തിന് ഹിതകരമല്ലാത്തതുമായ ആഹാരങ്ങള്‍ ശീലമാക്കുക
 • പകലുറക്കം
 • രാത്രി ഉറക്കമിളയ്ക്കുക
 • അമിത മദ്യപാനം
 • ദീര്‍ഘനേരം വാഹനയാത്ര
 • മലമൂത്രാദികളെ ബലം പ്രയോഗിച്ചു തടഞ്ഞുവെക്കുക
 • പരസ്​പരവിരുദ്ധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചുപയോഗപ്പെടുത്തുക
 • രൂക്ഷതയേറിയതും അമ്ലലവണരസപ്രധാനങ്ങളുമായ ആഹാരപാനീയങ്ങള്‍ ശീലമാക്കുക
 • അമിതമായി ചൂടേല്ക്കുക
 • ഓരോ ഋതുവിലും അതതു കാലത്തിനനുയോജ്യമല്ലാത്ത ചര്യകള്‍ സ്വീകരിക്കുക 
എന്നീ കാരണങ്ങളാണ് മുഖ്യമായും സന്ധിവീക്കത്തിന് പിന്നിലുള്ളത്. പൊതുവെ സുഖജീവിതം നയിക്കുന്നവരില്‍ ഈ രോഗം എളുപ്പത്തില്‍ പിടികൂടുന്നതായി കണ്ടിട്ടുണ്ട്.

സന്ധിവാതരോഗങ്ങള്‍ വരാതിരിക്കാന്‍ സന്ധിവാതരോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്‌യാം?:

കുട്ടികളിലെ തൊണ്ടവേദന ഭാവിയില്‍ സന്ധിവാതരോഗമായ റൂമാറ്റിക് ഫീവറിന് (വാതപ്പനി) കാരണമാകാം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്‍റിബയോട്ടിക് മരുന്നുകള്‍മൂലം ഭേദമാക്കാം.
 • അമിത ശരീരഭാരവും തെറ്റായ നിലയിലുള്ള ഇരിപ്പും കിടപ്പും ഒഴിവാക്കുക, ആരോഗ്യകരമായ ശരീരനില പാലിക്കാന്‍ ശ്രദ്ധിക്കുക.
 • ദീര്‍ഘയാത്രകള്‍ക്കു കട്ടിയുള്ള പ്രതലം ഇരിക്കുന്ന സീറ്റില്‍ ക്രമീകരിക്കുക, കഴുത്തിനു സംരക്ഷണം നല്‍കുന്നതിനു മൃദുലമായ കോളറുകള്‍ ഉപയോഗിക്കുക.
 • ദിവസവും അല്‍പനേരം വ്യായാമം ചെയ്‌യുന്നതു പേശികളുടെ ആരോഗ്യവും സന്ധികളുടെ പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തും.
 • മദ്യ _ മാംസ ഉപയോഗം നിയന്ത്രിക്കുക.
സന്ധികളില്‍ വീക്കം ഉണ്ടാകുന്നത് ഹൃദയത്തിന്റെ മിടിപ്പിന്റെ താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ രക്തം കട്ട പിടിക്കാനും പക്ഷാഘാതം ഉണ്ടാവാനും സാധ്യതയുണ്ട്. 40 വയസിനും 70 വയസിനും ഇടയ്ക്കാണ് സാധാരണ വാതം ബാധിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. എന്നാല്‍, പകുതിയിലേറെ വാതരോഗികള്‍ 65 വയസ്സിന് താഴെ പ്രായക്കാരാണെന്നതാണ് കൌതുകകരം. ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ ഒരാഹാരരീതി ആവശ്യമാണ്. ഫ്രീറാഡിക്കിള്‍സിനെ ശരീരത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ ഇവ ഉള്‍ക്കൊള്ളുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം. വ്യായാമം നിര്‍ത്താതെ തുടരുക. ശരിയായ ചികിത്സക്കു അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം കാണുക.

നിങ്ങളും ഈ കാരണങ്ങൾ  കൊണ്ട്  ബുധിമുട്ടുവേന്നെങ്ങിൽ വിളിക്കൂ: