പേജുകള്‍‌

2014, മാർച്ച് 15, ശനിയാഴ്‌ച

തോള്‍ വേദന - കാരണങ്ങളും പരിഹാരങ്ങളും

ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ തോള്‍ വേദന, കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ടച്ച്‌സ്‌ക്രീന്‍ ലാപ്പ്‌ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള്‍ വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു കഴുത്തുവേദന.
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട് .

ലാപ്‌ടോപ്പും മറ്റ്‌ ഭാരമുള്ള വസ്‌തുക്കളും തോളില്‍ തൂക്കിയിട്ട്‌ ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ്‌ ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ്‌ ഷോള്‍ഡര്‍ എന്ന്‌ വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും. വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത്‌ തന്നെയാണ്‌ ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്‌. ഷെഡ്‌ ഷോള്‍ഡറിന്‌ പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്‍കും.

കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ്‌ കഴുത്ത്‌ വേദന അധികമുണ്ടാകുന്നത്‌. നിസ്സാരമെന്ന്‌ കരുതി അവഗണിക്കാന്‍ വരട്ടെ... സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ എന്ന രോഗമാകാം ഇത്‌. കുറച്ചുകാലം മുന്‍പുവരെ മധ്യവയസ്‌കരില്‍ കണ്ടുവന്നിരുന്ന ഈ രോഗം ഇന്നത്‌  ഇരുപത്‌ കഴിഞ്ഞ യുവതിയുവാക്കളിലാണ്‌ അധികവും കണ്ടുവരുന്നത്‌. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിചെയ്യുന്നവരില്‍.

കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ്‌ നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്‌മാനം സംഭവിക്കുന്നതിനാല്‍ തത്സ്‌ഥാനത്ത്‌ നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട്‌ കഴുത്തിലെ നാഡികള്‍ക്ക്‌ ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത്‌ ചികിത്സ കിട്ടാതിരുന്നാല്‍ ഇത്‌ പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത്‌ പുകച്ചില്‍, മരവിപ്പ്‌ എന്നിവയുണ്ടാകാനും ഇത്‌ കാരണമാകുന്നു.


കഴുത്ത് വേദന അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ:-
  • ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ കംപ്യൂട്ടറിലേക്ക് ചാഞ്ഞ് കഴുത്ത് നീട്ടി ഇരിക്കരുത്.
  • നടുവും തലയും നിവര്‍ത്തിയിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദര്ശിക്കുക:- 
www.orthopaedic-surgery-india.com/click2call.php

വെബ്‌ സൈറ്റ് :- www.orthopaedic-surgery-india.com

മെയിൽ :- orthopaedicsurgeryindia@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ