പേജുകള്‍‌

2014, ജൂൺ 20, വെള്ളിയാഴ്‌ച

സന്ധി വേദനകളെ എങ്ങനെ നിയന്ത്രിക്കാം


                                പണ്ട് പ്രായമായവർക്കു മാത്രം കണ്ടിരുന്ന ഇത്തരം സന്ധിവേദനകൾക്കു മുന്നിൽ ഇന്നു ചെറുപ്പക്കാർ പോലും മുട്ട് മടക്കുന്നു. ഇവ മുട്ടുവേദനയായും, ഇടുപ്പ് വേദനയായും കഴുത്തു വേദനയായും തോൾ വേദനയായും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപെടുന്നു. ഇത്തരം സന്ധി രോഗങ്ങളെ ശാപമായി കാണുന്ന ചെറുപ്പക്കാർ നിരവധി ആണ്.                                                  
 
    പണ്ട് സന്ധിവേദനകൾക്കു ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സപക്ഷെ സാധാരണക്കാരന് പഥ്യങ്ങൾ സഹിക്കാമെങ്കിലും ചികിത്സകൾ ചെലവേറിയതായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രം കുറഞ്ഞ ചെലവിൽ ചികിത്സകളുമായി   മുൻപോട്ടു വന്നത്.

                  ഇത്തരം രോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നായിരിന്നു പണ്ടുള്ള ധാരണ. പണ്ട് അത് കുറച്ചൊക്കെ ശരിയാണെങ്കിലും ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്ശാസ്ത്രത്തില്‍ കിട്ടുന്നുസന്ധിരോഗങ്ങൾ മൂലം ശരീരം തളര്‍ന്നു പോയ എത്രയോ ആൾക്കാർ ഇന്നു അധുനിക ചികിത്സകൾ മൂലം ജിവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്ന് മാത്രം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധികള്‍ക്ക് വേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കുന്നതാണ് നല്ലത്. പക്ഷെ ചിലർ മാസങ്ങളോളം വേദനയും കൊണ്ട് നടക്കും. കുറച്ചു കഴിയുമ്പോള്‍ ആ വേദന നിശേഷം ഇല്ലാതായെന്ന് വരാം. ഇതൊരിക്കലും സുഖപ്പെടുന്നതിന്റെ ലക്ഷമായി കണക്കാക്കരുത്. നീർക്കെട്ട് ഞെരമ്പുകളെ ഞെരുക്കി ഞെരുക്കി അവസാനം ആ ഞെരമ്പിന്റെ വേദന (നാടിയുടെ) ഇല്ലാതായി സംവേദനക്ഷമത നശിക്കുന്നതാണ് വേദന അറിയാത്തതിനു കാരണം. ഇത് പിന്നീട് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും


മുട്ടുവേദന

                     മുട്ടുവേദന അല്ലെങ്കിൽ (ക് നീ പെയിൻ) ഇന്നു യുവതീ യുവാക്കൾ മുതൽ പ്രായമായവർ വരെ നേരിടുന്ന പ്രശ്നനമാണ്. സന്ധികളിലുണ്ടാകുന്ന തേയ് മാനം, നീർവീക്കം എന്നിവ മൂലം ആണ് മുട്ടു വേദന പൊതുവേ കാണുന്നത്. ഇത്തരം രോഗങ്ങളെ സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നു പറയുന്നു. തരുണാസ്ഥികളിലുണ്ടാകുന്ന തേയ്മാനമാണ് മുട്ടുവേദനക്കു കാരണം. പ്രായമാകുന്നവർക്കു ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പ്രൈമറി ആർത്രൈറ്റിസ് എന്ന് പറയുന്നു. മറ്റുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ സെക്കണ്ടറിആർത്രൈറ്റിസിൽ പെടുന്നു. തുടക്കത്തിൽ ഒരു മുട്ടിനെ ബാധിക്കുന്നത് ക്രമേണ രണ്ടു മുട്ടിലേക്കും വ്യാപിക്കുന്നു.

 


ലക്ഷണങ്ങൾ 
 
  • മുട്ട് മടക്കാനും നിവർത്താനും ഉള്ള പ്രശ്നം,
  • രാവിലെ ഏഴുന്നേൽക്കുമ്പോൾ വഴക്കമിലായ്മ.
  • ടോയ്ലെറ്റിൽ ഇരിക്കുമ്പോൾ മുട്ടുവേദന

ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി ടച്ച്‌സ്‌ക്രീന്‍ ലാപ്പ്‌ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള്‍ വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു

 
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട്
 
ഒട്ടു മിക്ക സ്ത്രീകളും ഇന്നു ഇടുപ്പിന് വരുന്ന വേദനയും സന്ധിവാതങ്ങളില്‍ പെടുന്നു. ശരീരത്തിന്റെ സന്ധികളില്‍ അനുഭവപ്പെടുന്ന മരവിപ്പും വേദനയുമാണ്പ്ര ധാന പ്രശ്‌നങ്ങള്‍. ചിലര്‍ക്കാകട്ടെ, രാവിലെ ഉണര്‍ന്നാല്‍ പെട്ടെന്ന് എഴുനേല്‍ക്കാന്‍ പ്രയാസം തോന്നും. ഇത്തരം പ്രശ്‌നങ്ങള്‍ അർബുദടത്തിനു വരെ കാരണമായേക്കാം

പരിഹാരങ്ങൾ 
 
1) മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരവും എന്നും നില നിര്‍ത്തുക.
2) ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള ഓർതോപീഡിക് ഡോക്ടര്‍മാരെ മാത്രം കാണുക.
3) അങ്ങിനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
4) കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5) വ്യായാമം നിര്‍ത്താതെ തുടരുക 
 

മേൽ പറഞ്ഞ പ്രതിവിധികൾ ഉണ്ടെങ്കിലും പലപ്പോഴും ശസ്ത്രക്രിയകൾ വേണ്ടി വരും.


മെയിൽ :- orthopaedicsurgeryindia@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ