പേജുകള്‍‌

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കഴുത്തു വേദനയും പരിഹാരവും
അമിത ശരീരഭാരം, വ്യായാമക്കുറവ് , അധികമായി  ഭാരം ഉയർത്തുന്ന ജോലി, കഴുത്തു കുടുതൽ സമയം വളച്ചിരുന്നു ജോലി ചെയ്യുന്നവർക്കും ഉണ്ടാകുന്ന അസുഖമാണ്  കഴുത്തു  വേദന.  യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന രോഗം കുടിയാണിത് .     

  

 കഴുത്തുവേദനയുടെ പ്രധാന കാരണം, നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്ത്  ഉണ്ടാകുന്ന പലതരം രോഗാവസ്ഥകളാണ്. ഈ ഭാഗത്ത്  അസ്ഥികൾക്കുണ്ടാകു തേയ്മാനം, അകൽച്ച, ബലക്ഷയം, പൊടിഞ്ഞു പോകുക, അധികമായ വളർച്ച എന്നിവയും  അസ്ഥികൾ തമ്മിൽ ഉരസാതെ ഇരിക്കുന്നതിനായുള്ള ഡിസ്ക് എന്ന് പറയുന്ന ഭാഗം പുറത്തേക്കു തള്ളുക, ചരിയുക, പ്രയമേറും തോറും ഇവയിലെ ജലാംശം വറ്റി കട്ടിയായി പോകുക എന്നിവയെല്ലാം കഴുത്തുവേദനക്കു കാരണമായിത്തീരുന്നു. ഇവയെ സെർവിക്കൽ സ്പോണ്ടിലോസിസ്  എന്നാണ് പൊതുവിൽ പ്പെടുന്നത് .


അമിതശരീരഭാരം, വ്യായാമക്കുറവ്, അധികമായി ഭാരം ഉയർത്തുന്ന ജോലി, കഴുത്തു കുടുതൽ സമയം വളച്ചിരുന്നും ചെരിച്ചു വെച്ചും ഉള്ള ജോലി, മുൻപ് എപ്പോഴെങ്കിലും കഴുത്തിനു ക്ഷതം ഉണ്ടായത്, കഠിനമായ വാതരോഗങ്ങൾ, അസ്‌ ഥികൾക്കു ബലം കുറയുന്നത് മൂലമുണ്ടാകുന്ന ചെറിയ പൊട്ടലുകൾ എന്നിവയെല്ലാം സെർവിക്കൽ സ്പോണ്ടിലോസിസ്  മൂലമുണ്ടാകുന്ന കഴുത്തുവേദനയ്ക്കുള്ള സാധ്യതയെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.


രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ    

  • സ്ഥിരമായി കംപ്യൂട്ടറിൽ ജോലി ചെയ്യുക
  • കുടുതൽ സമയം ഇരുന്നു ഏഴുതുകയും വായിക്കുകയും ചെയ്യുക
  •  കുടുതൽ സമയം ടെലിവിഷൻ കാണുക, 
  • മെക്കാനിക്കൽ ജോലികൾ സ്ഥിരമായി ചെയ്യുക. 

രോഗലക്ഷണങ്ങൾ

   രോഗലക്ഷണങ്ങൾ കാലക്രെമേണ ഉണ്ടാകുന്നതും എന്നാൽ പെട്ടെന്ന് തന്നെ കുടുതുന്നതുമാണ്.

  • തലവേദന
  • ചലിക്കാൻ കഴിയയാത്ത അവസ്ഥ
  • കഴുത്തു മുമ്പിലേക്കോ പിമ്പിലേക്കോ വളയ് ക്കുകയും ചരിക്കുകയും ചെയ്യുമ്പോൾ വേദന
  • നടക്കുമ്പോൾ വേദന

 മേല്പപ്പോട്ടോ താഴേക്കോ നോക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും വായിക്കുമ്പോഴും കുടുകയും കിടക്കുകയോ അല്പസമയം വിശ്രമിക്കുകയോ ചെയ്യുമ്പോൾ കുറയുന്നതായും കാണാം.

ഇതോടനുബന്ധിച്ചു ചില പേശികൾക്ക്  ശക്തിക്കുറവനുഭവപ്പെടാം. കൈ ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോഴും എന്തെങ്കിലും ബലമായി പിടിക്കുകയോ തുണി പിഴിയുകയോ മറ്റോ ചെയ്യേണ്ടി വരുമ്പോഴുമാണ്  പലപ്പോഴും ഇത്തരം ബലഹീനതയെക്കുറിച്ച് അറിയുന്നത്.

 ഇത്തരം രോഗലക്ഷണങ്ങൾ തുടക്കത്തിലേ ചികിത്സിച്ചു ഭേദമാക്കാം.

 കൊച്ചിയിലുള്ള അമൃത ഹോസ്പിറ്റലിൽ ഏറ്റവും നല്ല ചികിത്സ ലഭ്യമാണ്.

  കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടൂ ....
 www.orthopaedic-surgery-india.com
                                  
 www.orthopaedic-surgery-india.comഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ