പേജുകള്‍‌

2018, മേയ് 26, ശനിയാഴ്‌ച

സന്ധി വേദനയിൽ നിന്ന് ആശ്വാസം നേടൂ ഏറ്റവും നല്ല സന്ധിവാത ചികിത്സയിലൂടെ

 ഡോക്ടറോടു ചോദിക്കൂ

സന്ധിവാതവുമായി ബന്ധപ്പെട്ട നിങ്ങളുടെ എന്തു സംശയങ്ങൾക്കും വിളിക്കൂ :  9495925180
 
ഒന്ന് ചിന്തിച്ചു നോക്കൂ.ഒരു തിരക്കുള്ള ബസ്സ് സ്റ്റോപ്പിൽ നിങ്ങൾ ബസ്സ് കാത്തുനിൽക്കുന്നു. വേഗത്തിൽ എത്തിച്ചേരുന്ന ബസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന ആളുകൾക്കിടയിൽ കാലുവേദനയുമായി ബുദ്ധിമുട്ടുന്ന നിങ്ങൾ. എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ടോ? വേദന സംഹാരികളുടെ സഹായത്തോടെ ഈ സാഹചര്യത്തെ മറികടക്കാമെന്നാണോ നിങ്ങളുടെ ചിന്ത?എങ്കിൽ മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഒരിക്കലും ഇതൊരു നിസാര സംഭവമായി തള്ളിക്കളയേണ്ട കാര്യമല്ല. സന്ധിവാതമായിരിക്കാം ഇതിനു കാരണം. തുടക്കത്തിലേ കണ്ടുപിടിച്ചാൽ ഇതിനെ വരുതിയിൽ നിര്ത്താന് നമുക്കു എളുപ്പത്തിൽ സാധിക്കും. ഇനി എന്താണ് സന്ധിവാതമെന്നു നമുക്ക് നോക്കാം.

http://orthopaedic-surgery-india.com/joint-injection-osteoarthritis/

സന്ധിവാതം (Osteoarthritis)


സന്ധികളിലുണ്ടാകുന്ന തേയ്മാനമാണ് സന്ധിവാതം അഥവാ ഓസ്റ്റിയോആർത്രൈറ്റിസ്‌. സന്ധിവാതം രണ്ടുതരത്തിലുണ്ട്. ഒന്ന് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത് പ്രായമായവരിലാണ് സാധാരണയായി കാണപ്പെടുന്നത്. ഇത്തരത്തിലുള്ള എല്ലുതേയ്മാനം പ്രായമാകുന്നതിനനുസരിച്ചു കൂടിവരുന്നു. സന്ധികളുടെ കൂടുതലായുള്ള ഉപയോഗം ഇതിനു കാരണമാണ് . രണ്ടാമത്തേത് ചെറുപ്പക്കാരേയും ബാധിക്കുന്നു. കുട്ടിക്കാലത്തു സന്ധികളിൽ എന്തെങ്കിലും അസുഖമോ, ക്ഷതമോ സംഭവിച്ചിട്ടുള്ളവർക്കാണ് ഇത് കണ്ടുവരുന്നത്.

 

സന്ധിവാത്തിന്റെ കാരണങ്ങൾ


സന്ധിവാതം സ്വാഭാവികമായി കണ്ടുവരുന്ന ഒരു മാറ്റം തന്നെയാണ്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്കാണ് ഇതുവരാനുള്ള സാധ്യത കൂടുതൽ. അമിതവണ്ണമുള്ളവർക്കും, സന്ധികൾക്കു കൂടുതൽ ഉപയോഗം വരുന്നവർക്കുമാണ് ഇത് പെട്ടന്ന് പിടിപെടുന്നത്. ചില ആളുകളിൽ ഈ അസുഖം ഉണ്ടാകാനുള്ള കാരണം പാരമ്പര്യമായിരിക്കും. അതുപോലെ സന്ധികളിൽ എന്തെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചിട്ടുള്ളവർക്ക് തേയ്മാനം വേഗത്തിൽ സംഭവിക്കുന്നു.

സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ


സന്ധിവാതത്തിന്റെ തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. സന്ധികളിൽ ഇടവിട്ടുണ്ടാകുന്ന നീർക്കെട്ടും വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. തേയ്മാനം കൂടുന്നതിനനുസരിച്ചു നീർക്കെട്ടിന്റെയും വേദനയുടെയും ഇടവേളകൾ കുറഞ്ഞുവരുന്നു. നടക്കാനും, ഇരിക്കാനും, ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാനും ഉള്ള ബുദ്ധിമുട്ടു ഇതിന്റെ പ്രധാന ലക്ഷണമാണ്.

 

സന്ധിവാതം കുറക്കുന്നതിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ


സന്ധിവാതം നമുക്ക് തടയാൻ സാധിച്ചില്ലെങ്കിലും അതിന്റെ സാധ്യത കുറയ്ക്കാം. അമിതവണ്ണമുള്ളവർക്ക് സന്ധികളിൽ മർദ്ദം കൂടുതലായി അനുഭവപ്പെടുന്നു. അതിനനുസരിച്ചു തേയ്മാനത്തിന്റെ തോതും കൂടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ശരീരഭാരം കുറക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. അതുപോലെ മാംസപേശികളെ ബലപ്പെടുത്തുന്ന സ്ഥിര വ്യായാമങ്ങളും യോഗയും സന്ധിവാതത്തെ നിയന്ത്രിച്ചു നിർത്തുന്നതിനു വളരെ ഉപകാരപ്രദമാണ്. യോഗ ഒരു പരിധി വരെ സന്ധിവാതത്തിന്റെ വേദനയെ കുറയ്ക്കാൻ സഹായിക്കുന്നു.

സന്ധികളുടെ എക്സ്-റേ ചിത്രം വിശകലനം ചെയ്യുന്നതിലൂടെ സന്ധിവാതത്തിന്റെ തോത് അറിയാനും ചികിത്സാ മാർഗ്ഗങ്ങൾ  തീരുമാനിക്കാനും സാധിക്കുന്നു. വേദനയും നീർക്കെട്ടും കുറക്കുന്നതിനുള്ള മരുന്നും, ഫിസിയോതെറാപ്പിയും ആണ് ആദ്യഘട്ടത്തിലെ സന്ധിവാത ചികിത്സ. സ്റ്റിറോയ്ഡ് കുത്തിവയ്പ്പുകളും ഇതിനേറെ സഹായകമാണ്. ഓഫ്-ലോഡർ ബ്രയ്‌സസ്‌ സന്ധികളിലെ വേദന കുറക്കുന്നതിന് ഉപയോഗിച്ച് വരുന്നു.ശസ്ത്രക്രിയ സന്ധിവാതത്തിന്റെ ഏറ്റവും അവസാന മാർഗ്ഗമാണ്.

http://orthopaedic-surgery-india.com/joint-injection-osteoarthritis/

ശസ്ത്രക്രിയ മാർഗ്ഗങ്ങൾ

 

ആർത്രോസ്കോപ്പി(Arthroscopy) (കീഹോൾ സർജറി)

ഈ ചികിത്സാ മാർഗ്ഗം സന്ധികളുടെ ഉൾഭാഗത്തെ കാണുന്നതിനും, വിശകലനം ചെയ്യുന്നതിനും, രോഗചികിത്സയായും ഉപയോഗിക്കുന്നു. ഇതൊരു താക്കോൽ ദ്വാര ശസ്ത്രക്രിയയാണ്. അതുകൊണ്ടു തന്നെ ഒരുപാടു നാളത്തെ വിശ്രമം ആവശ്യമില്ല.

 

ഭാഗികമായിട്ടുള്ള സന്ധിമാറ്റിവയ്ക്കൽ (Partial joint replacement)

സന്ധിയുടെ ഒരു ഭാഗത്തു മാത്രമാണു തേയ്മാനം സംഭവിച്ചിരിക്കുന്നതെങ്കിൽ ആ ഭാഗം മാത്രമായി മാറ്റിവക്കുന്നതാണ് ഭാഗികമായ സന്ധിമാറ്റിവക്കൽ.

 

പൂർണ്ണമായ സന്ധിമാറ്റിവയ്ക്കൽ (Total joint replacement)

സന്ധി പൂർണമായി തേഞ്ഞു തീർന്ന അവസ്ഥയിലാണെങ്കിൽ ആ സന്ധി മുഴുവനായി മാറ്റി ലോഹത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ സെറാമിക്കിന്റെയോ സന്ധി സ്ഥാപിക്കുന്നു.

സന്ധിവാതത്തിന്റെ ഏറ്റവും നല്ല ചികിത്സ (Arthritis relief in India) എവിടെയാണെന്നാണോ ചിന്തിക്കുന്നത്? Dr.താടി മോഹനുണ്ട് നിങ്ങളുടെ കൂടെ. കേരളത്തിലെ ഏറ്റവും നല്ല സന്ധി മാറ്റിയവയ്‌ക്കൽ ശാസ്ത്രകൃയ (Treatment for osteoarthritis in Kerala) നിങ്ങൾക്കു വേണ്ടി നൽകാൻ ഇരുപതു വർഷത്തെ അനുഭവസമ്പത്തുമായി. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും നല്ല ഓർത്തോപീഡിക് ഡോക്ടർ (Top orthopaedic surgeons India) എന്നറിയപ്പെടുന്നു.
http://orthopaedic-surgery-india.com/contact-us/
Mail Us @ orthopaedicsurgeryindia@gmail.com
Visit Us @ orthopaedic-surgery-india.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ