പേജുകള്‍‌

2014, മാർച്ച് 15, ശനിയാഴ്‌ച

നമ്മുടെ ജീവിതരീതി തന്നെ മാറ്റുന്ന സന്ധിവാതമെങ്ങനെ (Osteoarthritis) നിയന്ത്രിക്കാം..???

       ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'ഒാസ്റ്റിയോ  ആര്‍ത്രൈറ്റിസ്' ' അഥവാ സന്ധിവാതം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജനുവരി 10 ലോക സന്ധിവാതദിനമായി നാം ആചരിക്കുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് സന്ധിവാതത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ദീര്‍ഘ നേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ഇരുന്നു ജോലി ചെയ്‌യുന്നവരിലും വിശ്രമമില്ലാതെ ജോലി ചെയ്‌യുന്ന വരിലും വിട്ടുമാറാത്ത നടുവേദന, കഴുത്തു വേദന, കൈകാല്‍മുട്ടു വേദന, നീര്‍ക്കെട്ട് എന്നീ പ്രശ്നങ്ങള്‍ കാണുന്നു. തെറ്റായ രീതിയില്‍ ഇരിക്കുകയും ചരിഞ്ഞിരുന്നു ബൈക്ക് ഒാടിക്കുകയും ചെയ്‌യുന്നതു മൂലം എല്ല്ക്കള്‍ക്കു തേയ്മാനവും പേശികള്‍ക്കു ബല ക്ഷയവും ഉണ്ടാകാറുണ്ട്. വ്യായാമ രഹിതമായ ജീവിതവും അമിത ശരീരഭാരവുംമൂലം ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
 
     പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.

ലക്ഷണങ്ങള്‍:

എല്ലാ വേദനയും സന്ധിവാതമല്ല എല്ലാത്തരം സന്ധിവേദനകളും സന്ധിവാത  രോഗമാകണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങളോടെ ഉള്ളവ സന്ധിവാത രോഗമാകാം.

 • ചെറുതും വലുതുമായ പല സന്ധികളില്‍ ഒരുമിച്ച് വേദനയുംനീര്‍ക്കെട്ടും ഉണ്ടാകുക
 • സന്ധികള്‍ക്ക് വേദനയോടൊപ്പം ചുവന്ന പാടും നീര്‍ക്കെട്ടും ഉണ്ടാകുക
 • രാവിലെ എഴുന്നേല്‍ക്കുന്പോള്‍ സന്ധികളില്‍ പിടിത്തം
 • കൈകാല്‍ വിരലുകളില്‍ പിടിത്തവും വേദനയും
 • സന്ധിവേദനയ്‌ക്കൊപ്പം പനി, വിശപ്പില്ലായ്മ, ക്ഷീണം എന്നിവഉണ്ടാകുക
 • സന്ധിവേദന മൂന്നു ദിവസം കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍
 • സന്ധികളില്‍ തീക്ഷണമായ വേദന ഉണ്ടെങ്കില്‍
 • സന്ധി നീരുവന്ന് വീര്‍ത്താല്‍
 • സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍
 • സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം ചുവപ്പ് നിറമാകുകയും തൊടുമ്പോള്‍ ചൂടനുഭവപ്പെടുകയും ചെയ്താല്‍
 • കാരണമില്ലാതെ ഭാരം കുറയുകയും പനി ഉണ്ടാവുകയും ചെയ്താല്‍.

കാരണങ്ങള്‍:

 • അമിതമായി ശാരീരികായാസം വേണ്ടിവരുന്ന ജോലികളില്‍ സ്ഥിരമായേര്‍പ്പെടുക
 • അപഥ്യങ്ങളും ശരീരത്തിന് ഹിതകരമല്ലാത്തതുമായ ആഹാരങ്ങള്‍ ശീലമാക്കുക
 • പകലുറക്കം
 • രാത്രി ഉറക്കമിളയ്ക്കുക
 • അമിത മദ്യപാനം
 • ദീര്‍ഘനേരം വാഹനയാത്ര
 • മലമൂത്രാദികളെ ബലം പ്രയോഗിച്ചു തടഞ്ഞുവെക്കുക
 • പരസ്​പരവിരുദ്ധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചുപയോഗപ്പെടുത്തുക
 • രൂക്ഷതയേറിയതും അമ്ലലവണരസപ്രധാനങ്ങളുമായ ആഹാരപാനീയങ്ങള്‍ ശീലമാക്കുക
 • അമിതമായി ചൂടേല്ക്കുക
 • ഓരോ ഋതുവിലും അതതു കാലത്തിനനുയോജ്യമല്ലാത്ത ചര്യകള്‍ സ്വീകരിക്കുക 
എന്നീ കാരണങ്ങളാണ് മുഖ്യമായും സന്ധിവീക്കത്തിന് പിന്നിലുള്ളത്. പൊതുവെ സുഖജീവിതം നയിക്കുന്നവരില്‍ ഈ രോഗം എളുപ്പത്തില്‍ പിടികൂടുന്നതായി കണ്ടിട്ടുണ്ട്.

സന്ധിവാതരോഗങ്ങള്‍ വരാതിരിക്കാന്‍ സന്ധിവാതരോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്‌യാം?:

കുട്ടികളിലെ തൊണ്ടവേദന ഭാവിയില്‍ സന്ധിവാതരോഗമായ റൂമാറ്റിക് ഫീവറിന് (വാതപ്പനി) കാരണമാകാം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്‍റിബയോട്ടിക് മരുന്നുകള്‍മൂലം ഭേദമാക്കാം.
 • അമിത ശരീരഭാരവും തെറ്റായ നിലയിലുള്ള ഇരിപ്പും കിടപ്പും ഒഴിവാക്കുക, ആരോഗ്യകരമായ ശരീരനില പാലിക്കാന്‍ ശ്രദ്ധിക്കുക.
 • ദീര്‍ഘയാത്രകള്‍ക്കു കട്ടിയുള്ള പ്രതലം ഇരിക്കുന്ന സീറ്റില്‍ ക്രമീകരിക്കുക, കഴുത്തിനു സംരക്ഷണം നല്‍കുന്നതിനു മൃദുലമായ കോളറുകള്‍ ഉപയോഗിക്കുക.
 • ദിവസവും അല്‍പനേരം വ്യായാമം ചെയ്‌യുന്നതു പേശികളുടെ ആരോഗ്യവും സന്ധികളുടെ പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തും.
 • മദ്യ _ മാംസ ഉപയോഗം നിയന്ത്രിക്കുക.
സന്ധികളില്‍ വീക്കം ഉണ്ടാകുന്നത് ഹൃദയത്തിന്റെ മിടിപ്പിന്റെ താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ രക്തം കട്ട പിടിക്കാനും പക്ഷാഘാതം ഉണ്ടാവാനും സാധ്യതയുണ്ട്. 40 വയസിനും 70 വയസിനും ഇടയ്ക്കാണ് സാധാരണ വാതം ബാധിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. എന്നാല്‍, പകുതിയിലേറെ വാതരോഗികള്‍ 65 വയസ്സിന് താഴെ പ്രായക്കാരാണെന്നതാണ് കൌതുകകരം. ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ ഒരാഹാരരീതി ആവശ്യമാണ്. ഫ്രീറാഡിക്കിള്‍സിനെ ശരീരത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ ഇവ ഉള്‍ക്കൊള്ളുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം. വ്യായാമം നിര്‍ത്താതെ തുടരുക. ശരിയായ ചികിത്സക്കു അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം കാണുക.

നിങ്ങളും ഈ കാരണങ്ങൾ  കൊണ്ട്  ബുധിമുട്ടുവേന്നെങ്ങിൽ വിളിക്കൂ: 

         

          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ